ഇൻബൊക്സിലും , വാട്സാപ്പിലും പ്രണയ മൊഴുക്കുന്നവർ

ചില ഇൻബൊക്സ് ക്ഷേമാന്വേഷകരോട് ഒരു കാര്യം പറയട്ടെ ......
നിങ്ങൾ ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രം പറയുന്നതാണ് .......
ആവശ്യമുള്ളവർ മാത്രം സ്വീകരിച്ചാൽ മതി ....
ആൺ സുഹൃത്തുക്കളായ പ്രിയരേ നിങ്ങളിൽ പലരും വിവാഹിതരും , കുഞ്ഞുങ്ങൾ ഉള്ളവരും ഒക്കെ ആവാം ......
കുടുംബത്തിന്റെ മെച്ചപെട്ട ജീവിതം ആഗ്രഹിച്ചു പ്രവാസത്തിലും ആയിരിക്കാം .......
തിരക്കിട്ട ജീവിതത്തിൽ ഒരല്പം നേരംപോക്കിനെന്ന പോലെ ആണ് പലരും ഫേസ്ബുക്ക് ഉപയോഗിക്കുക ......
എന്തും യഥെഷ്ട്ടം വിരൽതുമ്പിൽ ലഭിക്കുന്ന സൈബര് ലോകം ആലിസിന്റെ അത്ഭുതലോകം പോലെ തന്നെ മായാജാലങ്ങളുടെ വർണ്ണ കോട്ടയാനെന്നതിനു തർക്കം 
ഒന്നുമില്ല .......


പ്രവാസ ജീവിതത്തിന്റെ ഒറ്റപെട ലിലും , തിരക്കിട്ട ജീവിതത്തിൽ കുറച്ചു ആശ്വസതിനുമൊക്കെ ആയി ചില ചാറ്റും , കൊഞ്ചലും ഒക്കെ പോംവഴി ആയി പലരും കാണുന്നുണ്ട് ......
പക്ഷെ നിങ്ങളുടെ ജീവിതത്തിന്റെ താളം നിങ്ങളറിയാതെ തെറ്റിക്കുന്ന ഇത്തരം ഏർപ്പാടുകൾ വേണ്ട എന്ന് വൈക്കാനുള്ള ആർജവം എന്റെ സുഹൃത്തുക്കൾ കാണിക്കണം .......
നിങ്ങൾ വിവാഹിതൻ ആണെങ്കിൽ നിങ്ങളുടെ ഭാര്യക്ക് പുറമേ മറ്റൊരു ബന്ധം കൂടിയുള്ള ആളാണെങ്കിൽ ആ ബന്ധത്തെ മറ്റൊരു രീതിയിൽ ഒന്ന് സങ്കല്പിച്ചു നോക്കിയാൽ , അതിലെ തെറ്റ് മനസിലാകും ....
ആ സങ്കല്പത്തിൽ നിങ്ങളുടെ കാമുകിയുടെ സ്ഥാനത് നിങ്ങളുടെ ഭാര്യയുടെ മുഖം കാണുക , നിങ്ങളുടെ സ്ഥാനത് ഒരു അന്യപുരുഷനെയും കാണുക .......
ഇനി അവരുടെ ഇക്കിളി ചാറ്റിങ്ങും , കൊഞ്ചലും , ഐ എം ഓ കാളുകളും , നഗ്നത പരസ്പരം പ്രധർശിപ്പിക്കുന്ന അവരുടെ വീഡിയോ ചാറ്റുകളും, തരം കിട്ടിയാൽ സെക്സ് പങ്കുവൈക്കാൻ അവസരം ഉണ്ടാക്കുന്ന കള്ളത്തരങ്ങളും വിശ്വാസവഞ്ചനയും ഒന്ന് ഭാവനയിൽ കാണുക ....
നിങ്ങളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് നിങ്ങളോട് കാണിചെക്കാവുന്ന വഞ്ചനയും , കള്ളത്തരവും 10 മിനിറ്റ് സഹിഷ്ണുതയോടെ സങ്കൽപിച്ചു സാരമില്ല അതൊക്കെ സ്വാഭാവികം അല്ലെ എന്ന് വിശാലമനസോടെ നിങ്ങള്ക്ക് പറയാൻ കഴിയുമെങ്കിൽ മാത്രം അന്യസ്ത്രീ പുരുഷ വിവാഹേതര ബന്ധങ്ങൾ സ്ഥാപിക്കുക .......
അല്ലാത്തപക്ഷം ഒന്നുമറിയാത്ത പങ്കാളിയെ വന്ചിക്കാതിരിക്കുക .......
മറ്റുള്ളവരുടെ ഇൻബൊക്സിലും , വാട്സാപ്പിലും പ്രണയ മൊഴുക്കുന്നവർ നിങ്ങളെ കാത്തിരിക്കുന്ന ഇണക്കും അത്തരം വികാരങ്ങൾ ഉണ്ടെന്നു മനസിലാക്കുക ....

കടപ്പാട്  

0 comments:

Leave a Comment

Contact Form

Name

Email *

Message *

Back to Home Back to Top വ്യത്യസ്തന്‍ . Theme ligneous by pure-essence.net. Bloggerized by Chica Blogger.