പാവങ്ങളുടെ പ്രധാനമന്ത്രിയുടെ അനുയായികൾ മറുപടി തരൂ...


രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകളുടെ 50,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തു വന്നു.
ഊര്‍ജ പദ്ധതികളുടെ മറവില്‍ രാജ്യത്തെ വന്‍കിട കമ്പനികളായ അദാനി, അംബാനി,എസ്സാര്‍ ഗ്രൂപ്പുകള്‍ നടത്തുന്നത് ശതകോടികളുടെ വെട്ടിപ്പാണെന്ന് ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. കല്‍ക്കരി ഇറക്കുമതിയില്‍ മാത്രം 29,000 കോടിയുടെ വെട്ടിപ്പാണ് നടന്നതെന്നും ഊര്‍ജപ്ലാന്റുകളുടേയും അനുബന്ധ സാമഗ്രികളുടേയും ഇറക്കുമതിയിലുള്‍പ്പെടെയാണ് പ്രധാനമായും വെട്ടിപ്പെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഈ മൂന്ന് വന്‍കിട കമ്പനികളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഇറക്കുമതി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്‍ടിപിസി, എംഎംടിസി, എംഎസ്ടിസി, കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ സൂചനയുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ അദാനി എന്റര്‍പ്രൈസസ്, അദാനി വര്‍, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, വ്യോം ട്രേഡ് ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ 2016 മാര്‍ച്ച് 31 വരെയുള്ള വ്യവഹാരത്തില്‍ ക്രമക്കേടുണ്ടെന്ന് ഡിആര്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പനാമ കള്ളപ്പണ നിക്ഷേപത്തിന്റെ മോഡലില്‍ നികുതിയിളവുകളുള്ള ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കമ്പനികള്‍ ഉണ്ടാക്കി അതുവഴിയാണ് കമ്പനികള്‍ ശതകോടികളുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കുന്നത്. ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഊര്‍ജ പ്ലാന്റുകളുടേയും അനുബന്ധ സാമഗ്രികളുടേയും കല്‍ക്കരികളുടേയും ബില്ലുകള്‍ നികുതിയിളവുള്ള രാജ്യങ്ങളിലെ ഇവരുടെ തന്നെ ഇടനില കമ്പനികളുടെ പേരിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വസന്ത് എസ് അദാനിയുടെ മേല്‍നോട്ടത്തിലാണ് വിദേശ രാജ്യത്തുള്ള ഇടനില കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ പുറത്തായ പനാമ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ വസന്ത് അദാനിയുടെ പേരും ഉണ്ടായിരുന്നു.
ഇടനില കമ്പനികള്‍ ഇന്ത്യയിലെ ഊര്‍ജസ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ വരുത്തുന്ന വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ലാഭത്തിന് പുറമേ ഊര്‍ജമേഖലയിലെ ഇറക്കുമതികള്‍ക്കുള്ള വന്‍ നികുതിയിളവും ഇത്തരത്തില്‍ അംബാനി-അദാനി-എസ്സാര്‍ ഗ്രൂപ്പുകള്‍ സ്വന്തമാക്കുന്നു. ഊര്‍ജ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ വന്‍കിട കമ്പനികള്‍ നടത്തുന്ന വെട്ടിപ്പ് സാധാരണക്കാരുടെ വൈദ്യുതി ബില്‍ വര്‍ദ്ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഊര്‍ജ കുംഭകോണം സംബന്ധിച്ച് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡിആര്‍ഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അദാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന നരേന്ദ്ര മോഡിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അന്വേഷണം മരവിപ്പിക്കുകയായിരുന്നു ,
മോഡിയുമായുള്ള അദാനിയുടെ അടുപ്പം നേരത്തേയും വിവാദമായിരുന്നു



കടപ്പാട്  : 
Selvan Thomas

0 comments:

Leave a Comment

Contact Form

Name

Email *

Message *

Back to Home Back to Top വ്യത്യസ്തന്‍ . Theme ligneous by pure-essence.net. Bloggerized by Chica Blogger.